കേരളം

പ്രതിസന്ധിക്ക് പരിഹാരമാകുമോ?; പ്ലസ്ടു അധിക ബാച്ചില്‍ തീരുമാനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശ ഇന്ന് (ബുധനാഴ്ച) മന്ത്രിസഭായോഗം പരിഗണിക്കും. കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാനുള്ള വടക്കന്‍ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി തേടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിക്കണമെന്നതാണ് ശുപാര്‍ശ.

സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ ഉടന്‍ ഏകജാലക സംവിധാനത്തില്‍ പ്രവേശന നടപടികള്‍ തുടങ്ങും. അധിക ബാച്ചുകള്‍ സ്ഥാപിച്ചാല്‍ ആദ്യം സ്‌കൂള്‍, കോഴ്‌സ് മാറ്റത്തിനാണ് ഓപ്ഷന്‍ ക്ഷണിക്കുക. തുടര്‍ന്ന് മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിക്കും.

ഇത് ഈ വര്‍ഷത്തെ അഴസാന അലോട്ട്‌മെന്റായിരിക്കും. നിലവില്‍ ഓഗസ്റ്റ് അഞ്ചിന് പ്രവേശന നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രവേശനം ഒരാഴ്ച കൂടി നീട്ടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു