കേരളം

മദ്യപാനത്തിനിടെ തര്‍ക്കം; വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളികുത്തേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍:  മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും തമിഴ്‌നാട്ടുകാരനുമായ മുത്തുവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും കെഎസ്ഇബി വിയ്യൂരിലെ കരാര്‍ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.  ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് സംഘര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മുത്തു മാരിയെ കുത്തുകയായിരുന്നു. മാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു.  

കെഎസ്ഇബി ക്വാട്ടേഴ്‌സിന് സമീപത്തുവച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം വരികയാണെന്നും വിയ്യൂര്‍ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു