കേരളം

പൂരം വേല തുള്ളൽ പരിധി ലംഘിക്കരുത്; അശ്ലീലപ്പാട്ടും ഡാൻസും വിലക്കി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അശ്ലീല ​ഗാനങ്ങൾ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ആലപ്പുഴ ചേർത്തലയിലെ കാർത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളൽ, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ച് നാലമ്പലത്തിന് മുൻവശത്തുള്ള ആനപ്പന്തലിൽ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു ധരിച്ചും ക്ഷേത്രത്തിൽ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച് ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ഭക്തർക്കും ആചാരപ്രകാരമുള്ള കർമ്മങ്ങൾ നിർവഹിക്കാൻ കഴിയുന്നു എന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. 

പൂരം വേല തുള്ളൽ പരിധി ലംഘിക്കരുത്. അത്തരം ആചാരങ്ങൾ അതിനായി നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് ഒതുക്കണമെന്നും കോടതി പറഞ്ഞു.‌ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർഎന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഇക്കാര്യം ഉറപ്പാക്കണം. ദേവസ്വം ബോർഡ് സിസിടിവി കാമറകൾ സ്ഥാപിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മതിയായ പൊലീസുകാരെ വിന്യസിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി പദ്ധതി തയാറാക്കണമമെന്നും നിർദേശിച്ചു. 

ഏപ്രിലിൽ നടന്ന പൂരാഘോഷത്തിലും മദ്യപിച്ചെത്തിയവർ മണിക്കൂറുകളോളം നൃത്തം ചെയ്യുകയും അശ്ലീല​ഗാനം പാടുകയും നിർത്താതെ ക്ഷേത്രമണി മുഴക്കുകയും ചെയ്തുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കോടതി കർശന നിർദേശം നൽകിയത്. ചേർത്തല സ്വദേശി ഇ കെ സി‌നിൽ കുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരി​ഗണിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ


‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു