കേരളം

അഞ്ച് വയസുകാരിയുടെ വീട്ടിലെത്തി സമാശ്വസിപ്പിച്ച് മന്ത്രി വീണ ജോർജ്; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ വീട് സന്ദർശിച്ച് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം ജില്ലാ കലക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയെ കണ്ടതോടെ  കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.

നേരത്തെ എംഎം മണി എംഎൽഎ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോ​ഗ്യ മന്ത്രിയുടെ സന്ദർശനം. 

കുട്ടിയുടെ മൃത​ദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കലക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. വിഷയത്തിൽ കോൺ​ഗ്രസ് പ്രതിഷേധവുമായി രം​ഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ പ്രതികരണവും വിവാദത്തിന്റെ ആക്കം കൂട്ടി. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടിയില്ലെന്നുൃമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചാരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു