കേരളം

'നിങ്ങൾ കാണിക്കുന്ന സ്നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാൻ ഇല്ലാത്തത്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിച്ച സ്കൂൾ കുട്ടികളുടെ പ്രവൃത്തിയെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുറ്റ്യാടി കായക്കൊടി എഎംയുപി സ്കൂളിലെ യുകെജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകളാണ് പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിച്ചത്. 

നിങ്ങൾ കാണിക്കുന്ന സ്നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാൻ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിച്ച് കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്കൂളിലെ യു.കെ.ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകൾ. 
കുഞ്ഞുങ്ങളെ, നിങ്ങൾ കാണിക്കുന്ന സ്നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാൻ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. സ്നേഹം 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

''എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് പേര്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി'' അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു

'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?