കേരളം

നൗഷാദിന്റെ തിരോധാനം: പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. പൊലീസ് മർദ്ദിച്ച് കൊലക്കുറ്റം ചുമത്താൻ ശ്രമിച്ചെന്ന നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ അഡീഷണൽ എസ്പിയാണ് ഉത്തരവിറക്കിയത്. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാനയുടെ ആരോപണം. 

കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. തന്നെ കൊലക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്നും അഫ്സാന പറഞ്ഞു. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്ന അഫ്സാന ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു