കേരളം

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം, പരിക്കേറ്റയാൾ ആംബുലൻസിൽ അക്രമം അഴിച്ചുവിട്ടു; ജീവനക്കാരെ മർദ്ദിച്ചു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ ആക്രമണം. ജീവനക്കാരെ മർദിക്കുകയും ആംബുലൻസിന്റെ ചില്ല് തകർക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.  വിഴിഞ്ഞം പുന്നക്കുളം സ്വദേശി അരുണിനെ (39) ആണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

29ന് രാത്രി പത്തരയോടെ ബാലരാമപുരം ജം​ഗ്ഷനിൽ അരുണിന്റെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു. 108 ആംബുലൻസ് എത്തി ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയായിരുന്നു ആക്രമണം. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പുകളും  അരുണിനെതിരെ ചുമത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം