കേരളം

ബൈക്കിൽ പിന്നാലെ എത്തും; പുലർച്ചെ സ്കൂട്ടറിൽ പോയ യുവതിയുടെ നാല് പവന്റെ മാല പൊട്ടിച്ചു കടന്നു; പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുവതിയെ പിന്തുടർന്നു സ്വർണ മാല പൊട്ടിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ. സ്കൂട്ടറിൽ സഞ്ചരിക്കുയായിരുന്ന യുവതിയെ ബൈക്കിൽ ​ഹെൽമറ്റ് വച്ച് പ്രതി പിന്തുടർന്നാണ് നാല് പവന്റെ മാല പൊട്ടിച്ചത്. മഹാദേവികാട് അജിത്ത് ഭവനിൽ അജിത്ത് (39) ആണ് അറസ്റ്റിലായത്. ഹരിപ്പാട് പൊലീസാണ് ഇയാളെ പിടികൂടിയത്. 

സ്കൂട്ടറിൽ പുലർച്ചെ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണ പിള്ളയുടെ ഭാര്യ വത്സലയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. 

യുവതി സ്കൂട്ടറിൽ യാത്ര ചെയ്ത് വരവേ പുറകിൽ നിന്നു ബൈക്കിൽ ഹെൽമെറ്റ് ധരിച്ചു വന്ന അജിത്ത് കഴുത്തിൽ നിന്നു നാല് പവൻ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ യുവതി താഴെ വീണു അലറി വിളിച്ചു. പുലർച്ചെയാണ് സംഭവം. ഈ സമയത്തും സമീപത്ത് ആരും ഉണ്ടായിരുന്നില്ല. 

യുവതി പ്രതിയുടെ ബൈക്കിന് പിന്നാലെ ഓടിയെങ്കിലും ഇയാൾ അതിവേ​ഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ നിന്നു പ്രതി ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഹീറോ ഹോണ്ട ഗ്ലാമർ എന്ന വണ്ടി ആണെന്ന് മനസിലാക്കി. ബൈക്ക് സഞ്ചരിച്ചത് കൂടുതലും ഇടവഴികളിലൂടെയായിരുന്നു. 

നേരിട്ടു ഹൈവേയിൽ കയറാൻ റോഡ് ഉണ്ടായിട്ടും ഇങ്ങനെ പോയതിനാൽ പൊലീസിനു സംശയം കൂടി. പ്രതി മെയിൻ റോഡിൽ നിന്നു തിരിഞ്ഞു അകത്തോട്ടുള്ള വഴിയേ പോകുന്നതായി മനസിലാക്കി. ആ പ്രദേശത്തു ഗ്ലാമർ ബൈക്കുകൾ ഉള്ള ആളുകളുടെ വിവരങ്ങൾ പൊലീസ് രഹസ്യമായി അന്വേഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ആദ്യം ബൈക്കിൽ വന്ന് സ്ത്രീകളുടെ കഴുത്തിൽ ആഭരണം ഉണ്ടോ എന്ന് നോക്കി വയ്ക്കുന്നതാണ് പ്രതിയുടെ രീതി.  പിന്നീട് പുറകെ ബൈക്കിൽ വരികയും ആളില്ലാത്ത സ്ഥലത്തു വെച്ച് സ്ത്രീകളുടെ കഴുത്തിൽ കേറി പിടിക്കുകയും, മാല വലിച്ചു പൊട്ടിക്കുകയും ചെയും. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾ വണ്ടിയിൽ നിന്നു വിഴുന്നതിനാൽ ഇയാളെ ശ്രദ്ധിക്കുവാനോ തിരിച്ചറിയുവാനോ, പുറകെ പോകുവാനോ സാധിക്കില്ല. 

ഇയാളിൽ നിന്നു മാല വിറ്റുകിട്ടിയ 1,02,000 രൂപയും, മാല വിറ്റ സ്ഥാപനത്തിൽ നിന്നു 22.850 ഗ്രാം സ്വർണവും ഇയാൾ കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമർ ബൈക്കും പൊലീസ് കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?