കേരളം

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി; നാളെ കോടതിയില്‍ ഹാജരാക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ച സംഭവത്തിലെ പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസോന്‍ജീത് സിക്ദറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രതിയെ എത്തിച്ചാണ്  വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. 

ശനിയാഴ്ച പ്രസോന്‍ജീതിനെ കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഉത്തര മേഖല ഐജി നീരജ്കുമാര്‍ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.രണ്ടു വര്‍ഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള്‍ക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയിലാണ് തീയിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവില്‍ പ്രസോന്‍ജീത് മാത്രമാണ് പ്രതി. 

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സിക്ദറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഇന്നു കൊല്‍ക്കത്തയിലെത്തിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ