കേരളം

ചക്കക്കൊമ്പൻ ആക്രമിക്കാൻ എത്തിയപ്പോൾ ഭയന്നോടി; ​ഗൃഹനാഥന് വീണ് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ചിന്നക്കനാൽ; ആക്രമിക്കാൻ പാഞ്ഞടുത്ത ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ ​ഗൃഹനാഥന് വീണ് പരിക്ക്. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7ന് ആണ് സംഭവമുണ്ടായത്. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുമാർ. അതിനിടെ ചക്കക്കൊമ്പൻ ആക്രമിക്കാൻ എത്തിയതോടെ ഭയന്നോടുകയായിരുന്നു. 

ഓടി രക്ഷപെടുന്നതിനിടെ നിലത്തുവീണ് തലയ്ക്കും കയ്യിനും കാലിനും പരുക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ വാഹനത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്