കേരളം

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ‌ലോറി ഡ്രൈവർ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അലക്ഷ്യമായി വാഹനം ഓടിച്ചതിനെതിരെ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി എസ് ഭരത് (29)ആണ് പിടിയിലായത്. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായാണ് ഇയാള്‍ ലോറി ഓടിച്ചത്. 

ഇന്നലെ രാത്രി 11 മണിയോടെ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സുരേഷ് ​ഗോപി തൃശൂരിലേക്കു പോകുമ്പോഴാണ് വാഹനത്തെ ക‌ടത്തിവിടാതെ തടസ്സപ്പെടുത്തിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. ‌ഇടത്തോട്ടും വലത്തോട്ടും ലോറി ഓടിച്ച് വാഹനത്തെ കടത്തിവിടാൻ ഡ്രൈവർ തയ്യാറായില്ല.

സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം