കേരളം

വടക്കഞ്ചേരിയില്‍ എഐ ക്യാമറ ഇടിച്ചു തകര്‍ത്തു; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ റോഡില്‍ സ്ഥാപിച്ച എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുതുക്കാട് സ്വദേശി മുഹമ്മദ് എംഎസ് ആണ് പിടിയിലായത്. ഒളിവിലുള്ള മറ്റ് രണ്ടുപേര്‍ക്കുമായും ഇടിച്ച വാഹനത്തിനുമായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

വാടകയ്ക്ക് എടുത്ത കാര്‍ ഉപയോഗിച്ചാണ് എഐ ക്യാമറകള്‍ ഇടിച്ചു തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കാര്‍ വാടകയ്‌ക്കെടുത്ത ആളെ കണ്ടെത്തുകയായിരുന്നു. ഒളിവില്‍ പോയ മറ്റ് രണ്ടുപ്രതികളെയും ഇടിച്ചിട്ട വാഹനവും ഇന്ന് തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

ഇടിച്ചിട്ട വാഹനം അമിത വേഗതിയിലായിരുന്നില്ലെന്നും ഗതാഗതനിയമലംഘനം നടത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബോധപൂര്‍വം തകര്‍ത്തതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
രണ്ടുപേര്‍ കൂടി ഇന്നോവയിലുണ്ടായിരുന്നു. വാടകയ്ക്ക് എടുത്ത കാറാണ്. എടുത്തവര്‍ ആരാണെന്ന് കണ്ടെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കാംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി