കേരളം

തെരുവുനായ ശല്യം രൂക്ഷം; 170 ഹോട്ട്‌സ്‌പോട്ടുകൾ, വാ‌ക്‌സിനേഷൻ ഊർജിതമാക്കുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരുവുനായ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിക്കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണി. അക്രമകാരികളായ തെരുവുനായകളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ തലങ്ങളില്‍ ആനിമല്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരത്ത് സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നത്. 2023 നവംബര്‍ മുതല്‍ സംസ്ഥാനത്ത് പെറ്റ് ഷോപ്പ് റൂള്‍, ഡോഗ് ബ്രീഡിങ് റൂള്‍ എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമെ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എന്നിവ നിര്‍ബന്ധിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്താകെ 18852 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 33363 തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇതിന് പുറമെ 4.7 ലക്ഷം വളര്‍ത്തു നായകൾക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രി കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ