കേരളം

മീന്‍ പിടിക്കുന്നതിനിടെ തല കറങ്ങി കടലില്‍ വീണു; മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മീന്‍ പിടിത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. 68കാരനായ പുതുവൈപ്പിന്‍ പാലവീട്ടില്‍ ജോഷിയെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ജോഷിക്കായി തിരച്ചില്‍ തുടരുന്നു.

ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. പുതുവൈപ്പിന്‍ എല്‍എന്‍ജി ഭാഗത്താണ് മൂവര്‍ സംഘം വളളത്തില്‍ മീന്‍ പിടിക്കാന്‍ പോയത്. മത്സ്യത്തൊഴിലാളികളായ ഇവര്‍ മീന്‍ പിടിക്കുന്നതിനിടെ ജോഷി തലചുറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ആഴമുള്ള ഭാഗത്താണ് ഇയാള്‍ വീണത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു