കേരളം

കത്ത് പുറത്തുവിട്ട ആളെ കണ്ടെത്തണം; ഹിജാബ് വിഷയത്തിൽ പൊലീസിൽ പരാതി നൽകി കോളജ് വിദ്യാര്‍ഥി യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി​ദ്യാർത്ഥികൾ നൽകിയ കത്ത് വലിയ വാർത്തയായതോടെ പൊലീസിൽ പരാതി നൽകി കോളജ് വിദ്യാര്‍ഥി യൂണിയന്‍. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ നൽകിയ പരാതിയിൽ പറയുന്നത്. പ്രിന്‍സിപ്പലിനു നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. 

ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ഥികൾ പ്രിന്‍സിപ്പലിനു കത്ത് നൽകിയത്. സംഭവത്തിൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് രം​ഗത്തെത്തി. ഓപ്പറേഷന്‍ തിയറ്ററിലെ പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് വിദഗ്ധരാണെന്നും രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല എന്നുമാണ് മന്ത്രി പറഞ്ഞത്. 

ഓപ്പറേഷന്‍ തീയറ്ററില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് ആഗോളതലത്തില്‍ ഏതെങ്കിലുമൊരു ഭരണകൂടമല്ല തീരുമാനമെടുക്കുന്നത്. തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം. യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു ചര്‍ച്ചയാക്കേണ്ട വിഷയം പോലുമല്ല. വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷൻ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി