കേരളം

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ്: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തികച്ചും സാങ്കേതികമായ കാര്യമാണിത്. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ അധ്യാപകരോടാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അധ്യാപകര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതൊരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ അതിനോടു പ്രതികരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തീയറ്ററില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് ആഗോളതലത്തില്‍ ഏതെങ്കിലുമൊരു ഭരണകൂടമല്ല തീരുമാനമെടുക്കുന്നത്. തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം. 

യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു ചര്‍ച്ചയാക്കേണ്ട വിഷയം പോലുമല്ല. വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി