കേരളം

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി, സാവകാശം നല്‍കുന്നത് മൂന്നാം തവണ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഒരു മാസം കൂടിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്. 

ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുന്‍പ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്. ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനിരിക്കേയാണ് ജീവനക്കാരുടെയും ഹോട്ടല്‍ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് സമയപരിധി വീണ്ടും സര്‍ക്കാര്‍ നീട്ടിനല്‍കിയത്. 

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്സിന്‍ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ