കേരളം

കോഴിക്കോട് ഫ്ലാറ്റിനുള്ളിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലബാർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ(25)യാണ് മരിച്ചത്. സുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ചനിലയിൽ കണ്ടത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയായിരുന്നു തൻസിയ. 

ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു തൻസിയയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ് തൻസിയ. ഭർത്താവ്- ഫരീദ് താമരശ്ശേരി, സഹോദരങ്ങൾ- ആസിഫ് അൻസില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു