കേരളം

പരാതികള്‍ മന്ത്രിമാരോട് നേരിട്ട് പറയാം; താലൂക്ക് അദാലത്ത്, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ  നേതൃത്വത്തില്‍  അദാലത്തുകള്‍ സംഘടിപ്പിക്കും. നാടിന്റെ   വികസന പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനുമാണ് മന്ത്രിമാര്‍ ജനങ്ങളിലേക്ക് എത്തുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളിലാണ്  പരാതി, പരിഹാര അദാലത്തുകള്‍.

കലക്ടറേറ്റിലെയും അതത് താലൂക്കിലെയും വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അദാലത്ത് നടത്തിപ്പിനായി ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് മന്ത്രിസഭാ യോഗം ചുമതല നിശ്ചയിച്ചു നല്‍കി. നടത്തിപ്പ്, സംഘാടനം എന്നിവ കലക്ടര്‍മാരുടെ ചുമതലയിലായിരിക്കും. 

അദാലത്തിലേക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ പ്രവൃത്തി ദിവസങ്ങളില്‍ സ്വീകരിക്കും. ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍വഴിയും താലൂക്ക് ഓഫീസുകളിലും പരാതി  നല്‍കാം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാനും നിര്‍ദേശിച്ചു.

പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, തരംമാറ്റം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം ഉള്‍പ്പെടെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍  സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അടക്കം വിവിധ വിഷയങ്ങളില്‍ പരാതി നല്‍കുന്നതിനാണ് സൗകര്യം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ