കേരളം

'വൃക്ക, കരള്‍ വില്‍പനയ്ക്ക്', ബോര്‍ഡ് വച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേട് എന്ന് സോഷ്യല്‍മീഡിയ, പൊലീസ് അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും 'വൃക്ക, കരള്‍ വില്‍പനയ്ക്ക്' എന്ന ബോര്‍ഡ് വച്ച് ദമ്പതികള്‍. 'കേരളത്തിനു നാണക്കേട്' എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് ചിത്രം പ്രചരിച്ചത്. 

തിരുവനന്തപുരം മണക്കാട് ആണ് സംഭവം. ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നതു കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്പറിലേക്കു വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. 

വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണ് ബോര്‍ഡ് വച്ചതെന്നു വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത