കേരളം

സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; മലപ്പുറം സ്വദേശിനി മരിച്ചു, നാലുപേര്‍ക്ക് പരിക്ക്  

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. 
സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. 

ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകന്‍ മുഹമ്മദ് റൈഹാന്‍, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു. ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

റിയാദില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇവര്‍ സന്ദര്‍ശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അല്‍ഖര്‍ജ് എത്തുന്നതിന് 150 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഖൈറുനിസ്സ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ നാട്ടിലാണ്. 

വിസ പുതുക്കണമെങ്കില്‍ രാജ്യത്ത് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവര്‍ ദമ്മാം കോസ്‌വേ വഴി ബഹ്‌റൈനില്‍ പോയി മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി