കേരളം

സഹോദരനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം, സ്റ്റേഷനിലെ വാഹനങ്ങള്‍ക്ക് തീയിട്ടു; കാപ്പ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങള്‍ക്കാണ് തീയിട്ടത്. ഈ വാഹനങ്ങളിൽ ഒന്ന് ചാണ്ടി ഷമീമിന്റേതാണ്. ഇതിന് പിന്നില്‍ ചാണ്ടി ഷമീം ആണ് എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഒടുവില്‍ രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ ഷമീം ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഷമീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ ഷമീം തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്