കേരളം

സ്വപ്‌നയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായത് കൊണ്ടാണ് അന്വേഷണം കണ്ണൂർ യൂണിറ്റിന് നൽകിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ഇ-മെയില്‍ വഴി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് നടപടി. 

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായുള്ള സ്വപ്‌നയുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സ്വപ്നയെ കണ്ടതും സംസാരിച്ചതും വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നായിരുന്നു വിജേഷ് പിള്ളയുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്