കേരളം

ഒന്നല്ല, മൂന്ന് അടിവസ്ത്രം; തേച്ചു പിടിപ്പിച്ചത് 34 ലക്ഷത്തിന്റെ സ്വര്‍ണം; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 640 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.

അക്ബര്‍ നടന്നുപോകുമ്പോള്‍ തുടരെ തുടരെ പാന്റ്സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മൂന്ന് ഉള്‍വസ്ത്രങ്ങള്‍ ധരിച്ചതായി കണ്ടെത്തി. ഇതിലൊന്നിലാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചിരുന്നത്. 

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 34 ലക്ഷം രൂപയോളം വിലവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു