കേരളം

'മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള വാക്‌പോരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസ് മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണെന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം. അര മണിക്കൂര്‍ പോലും ജയിലില്‍ കിടന്ന ചരിത്രമില്ലാതെ ഇക്കാലമത്രയും എംഎല്‍എ ആയിരുന്ന സതീശന്റെ സര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ടെന്നു റിയാസ് മറുപടിയും നല്‍കി.

മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ ഇതൊന്നു വായിച്ചുനോക്കണമെന്ന കുറിപ്പോടെ റിയാസ് വഹിച്ച പദവികളും പങ്കെടുത്ത സമരത്തിന്റെ വിവരങ്ങളും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

കുറിപ്പ്: 

ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..
*എസ് എഫ് ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം
*എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ്.ജോസഫ് സ്‌കൂള്‍ യൂണിറ്റ്  പ്രസിഡന്റ് 
*പിന്നീട് യൂണിറ്റ് സെക്രട്ടറി
*ഫറൂഖ് കോളേജില്‍ യൂണിറ്റ് സെക്രട്ടറി
*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി
*എസ്എഫ്‌ഐ ജില്ലാ ഭാരവാഹി
*ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ
*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ
*വിദ്യാര്‍ത്ഥി  യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി
*വിദ്യാര്‍ത്ഥി യുവജന സമരം നയിച്ചതിന്റെ പേരില്‍ വിവിധ ഘട്ടങ്ങളില്‍ ആയി നൂറോളം ദിവസം ജയില്‍ വാസം
*ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയ തലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായി
ശ്രീ. പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു