കേരളം

'നാട്ടു നാട്ടുവിനൊപ്പം ചായ അടിക്കാം'; തരം​ഗമായി മിൽമയുടെ സ്റ്റെപ്പ് മാപ്പ്, ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് സോഷ്യൽമീഡിയ  

സമകാലിക മലയാളം ഡെസ്ക്

ട്രെന്റിനൊപ്പം നിൽക്കുന്ന മിൽമയുടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ മുൻപും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തേക്ക് ഓസ്കർ എത്തിച്ച 
നാട്ടുനാട്ടുവിനൊപ്പം ചായ അടിക്കാനുള്ള സ്റ്റെപ്പുമായാണ് മിൽമ എത്തിയിരിക്കുന്നത്.

എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്‌കർ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ​​ഗാനത്തിന്റെ സ്റ്റെപ്പ് മാപ്പ് ഇൻഫോ​ഗ്രാഫിക്സ് പത്രങ്ങൾ പുറത്തിറക്കിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് മിൽമയും ട്രെന്റിനൊപ്പം നീങ്ങുന്നത്.

'ഇതാ മിൽമ ചായ അടിക്കാനുള്ള സ്റ്റെപ്പുകൾ' എന്ന പേരിലാണ് ചായ സ്റ്റെപ്പുകൾ ഇറക്കിയിരിക്കുന്നത്. 'ഇടത് കയ്യിലെ ​ഗ്ലാസ് ഉയർത്തി വലത് കയ്യിലെ കപ്പ് താഴ്ത്തി, കാൽ നേരെ മുന്നിലേക്ക് വെച്ച് ചായ നേരെ കപ്പിലേക്ക്...' അങ്ങനെ പോകുന്നു ചായ സ്‌റ്റെപ്പ് മാപ്പ്.

മിൽമയുടെ പരസ്യം വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മിൽമയുടെ ക്രിയേറ്റിവിയെ പ്രശംസിച്ച് രസകരമായ നിരവധി കമന്റുകളും പരസ്യത്തിന് താഴെ വന്നു. ഇനി നാട്ടു നാട്ടുവിന് ഓസ്കർ കിട്ടിയതിന്റെ പേരിൽ മിൽമ പാലിന്റെ വില കൂട്ടരുതെന്ന തരത്തിലും കമന്റുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍