കേരളം

കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല, ആശങ്ക വേണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ ആസിഡ് മഴ പെയ്യുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ് അളവ് വർധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. എന്നാൽ കൊച്ചിയിൽ അതിന് സാധ്യതയില്ലെന്നും ആശങ്ക വേണ്ടെന്നും പിസിബി എൻവയോൺമെന്റൽ എൻജിനീയർ പി ബി ശ്രീലക്ഷ്മി പറഞ്ഞു.

കൊച്ചിയിൽ മഴ മുന്നറിയിപ്പ് പങ്കുവയ്ക്കുന്നതിനൊപ്പം ആസിഡിന്റെ സാന്നിധ്യം പേടിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ആസിഡിന്റെ അംശമുണ്ടെന്ന വാദം തെളിയിക്കാനായി ലിറ്റ്മസ് ടെസ്റ്റിന്റെ ഫലവും മഴവെള്ളത്തിലെ നുരയും പതയുമെല്ലാം പ്രചരിച്ചു. മഴ നനയരുതെന്നും മഴവെള്ളം ഇറങ്ങാത്ത തരത്തിൽ കിണർ മൂടിയിടണമെന്നുമെല്ലാം നിർദേശങ്ങളും നൽകി. ഈ സാഹചര്യത്തിലാണ് പിസിബി വിശദീകരണവുമായി രംഗത്തെത്തിയത്.

ബ്രഹ്മപുരത്തിനടുത്തുള്ള കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. 15 ദിവസത്തിനകം ഫലം ലഭിക്കും. അത് ജനങ്ങളെ അറിയിക്കും, ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ ഭൂരിഭാഗം പുകയും കാറ്റ് മൂലം ഇല്ലാതായെന്നും അവർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി