കേരളം

മുൻ എൻഡിഎ നേതാവ് വി ഗോപകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുൻ ബിഡിജെഎസ് നേതാവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. വി ഗോപകുമാറിനെ ആം ആദ്മി പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ പ്രവർത്തി പരിചയം പാർട്ടിയുടെ കേരള ഘടകത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുമെന്നും കെജരിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയിലൂടെ മാത്രമേ കേരളത്തിൽ ഇനി ഒരു മാറ്റം സാധ്യമാകുകയുള്ളു എന്ന് വി ഗോപകുമാർ പ്രതികരിച്ചു. 

ബിഡിജെഎസ് നേതാവായിരുന്ന അദ്ദേഹം 2021ലാണ് പാർട്ടി വിടുന്നത് തുടർന്ന് ഭാരതീയ ജന സേന (ബിജെഎസ്) രൂപീകരിച്ചു. അതിനുമുമ്പ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ വൈസ് പ്രസിഡന്റും സിഇഒ ആയും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കോർപ്പറേറ്റ് മേഖലയിൽ 26 വർഷത്തെ അനുഭവ പരിചയമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം