കേരളം

കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് എം ബി രാജേഷ്; ബിഷപ്പിന്റേത് കേന്ദ്രനയങ്ങള്‍ക്കെതിരായ പ്രതികരണമെന്ന് ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ ബിജെപി അനുകൂല പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. ബിജെപിയെ വെള്ളപൂശാന്‍ ആരും ശ്രമിക്കേണ്ട. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. ആര്‍എസ്എസ് വിചാരധാരയില്‍ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകളും ശത്രുക്കളാണെന്നും എം ബി രാജേഷ് പറഞ്ഞു.

അതേസമയം ബിഷപ്പ് പ്ലാംപാനിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി. വിലയിടിവിന് കാരണക്കാരായ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതികരണമാണ് ബിഷപ്പ് പ്ലാംപാനി നടത്തിയത്. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടതെന്നും ജോസ് കെ മാണി പറഞ്ഞു. 

സഭയും കേരള കോണ്‍ഗ്രസുമെല്ലാം കര്‍ഷകരെ സംരക്ഷിക്കാനാണ് നോക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ നയങ്ങള്‍ ചര്‍ച്ചയാകും. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഏത് തുറുപ്പുചീട്ട് ഇറക്കിയാലും ബിജെപി ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി