കേരളം

അപകടം നടക്കുമ്പോൾ വാഹനം അമിത വേ​ഗത്തിൽ; കോടതിയിൽ മൊഴി നൽകി ബാലഭാസ്കറിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകൾ തേജസ്വിനി ബാലയുടേയും മരണത്തിന് ഇടയാക്കിയ അപകടം നടക്കുമ്പോൾ വാഹനം അമിത വേ​ഗതയിലായിരുന്നു എന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. കോടതിയിലെത്തിയാണ് ലക്ഷ്മി മൊഴി നൽകിയത്. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനെ ലക്ഷ്മി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ ഏക പ്രതിയാണ് അർജുൻ. 

അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നൽകി. അപകടവിവരം താനാണു പൊലീസിനു നൽകിയതെന്നു ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് അർജുനെതിരെ കേസെടുത്തിരിക്കുന്നത്. 

2018 സെപ്റ്റംബർ 24നാണ് ദാരുണമായ അപകടം നടക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ അപ്പോൾ തന്നെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ