കേരളം

രാജ്യത്ത് സ്വർണക്കടത്ത് വർധിച്ചു; കൂടുതൽ പിടികൂടുന്നത് കേരളത്തിൽ, ധനമന്ത്രാലയം റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് പിടികൂടുന്ന കള്ളക്കടത്തുസ്വർണത്തിന്റെ അളവ് കൂടിയെന്ന് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടായെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

2021ൽ 2,154.58 കിലോഗ്രാം സ്വർണമാണു രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവർഷം ഇത് 2,383.38 കിലോഗ്രാമായി വർധിച്ചു. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ തന്നെ 916.37 കിലോഗ്രാം സ്വർണം പിടികൂടി. കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം 755.81 കിലോഗ്രാം സ്വർണം പിടികൂടി. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  2,445 കേസുകളാണു 2021ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 3,982 ആയി ഉയർന്നു. കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 1,035 കേസുകളുണ്ടായി. പിടിച്ചെടുത്ത സ്വർണത്തിന്റെ അളവിൽ കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ 535.65 കിലോഗ്രാം സ്വർണവും തമിഴ്നാട്ടിൽ 519 കിലോഗ്രാം സ്വർണവുമാണ് പിടികൂടിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി