കേരളം

ഓടിക്കൊണ്ടിരിക്കെ ബ്രേക്ക് പൊട്ടി; കെഎസ്ആർടിസി ബസ് റോഡരികിലെ മൺകൂനയിൽ ഇടിച്ചു നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടർന്ന് റോഡരികിൽ ഇടിച്ചു നിർത്തി ഡ്രൈവർ. മാനന്തവാടിയിൽ നിന്നു കൽപ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവർ ​ഗണേശ് ബാബുവിന്റെ മനോധൈര്യം വൻ ദുരന്തമാണ് ഒഴിവാക്കിയത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബ്രേക്കിങ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേശ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് ഇടിച്ച് നിർത്തിയത്. മുന്‍ ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു. 

കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചാണ് ബ്രേക്കിന് തകരാർ സംഭവിച്ചത്. മൊക്കത്ത് നിന്നു ബസില്‍ ആളെ കയറ്റി മുന്നോട്ടു പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് തകരാർ സംഭവിച്ചതായി ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നിലുള്ള ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 

നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം