കേരളം

കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേ, അർജുൻറെ വീടിന് തറക്കല്ലിട്ടു; വാക്കുപാലിച്ച് ഗണേഷ് കുമാർ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏഴാം ക്ലാസുകാരന്‍ അര്‍ജുന് വീടുവെച്ചു നല്‍കുമെന്ന് പറഞ്ഞ വാക്കുപാലിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇന്ന് വീടിൻറെ തറകല്ലിടല്‍ കര്‍മം ഗണേഷ് കുമാർ നിർവഹിച്ചു. മൂന്ന് മാസത്തിനുള്ളില്‍ വീടിൻറെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിൻറെ രേഖാചിത്രവും കാണിച്ചു. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് പത്തനാപുരം കമുകുംചേരി സ്വദേശി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് കുമാർ വാക്കുനൽകിയത്. ​എംഎല്‍എ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 'എൻറെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, എൻറെ സ്വപ്‌നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കാനായി വരുന്നത് കാണണം', എന്നാണ് വൈറലായ വിഡിയോയിലെ ​ഗണേഷ് കുമാറിൻറെ വാക്കുകൾ. കമുകുംചേരിയില്‍ 'നവധാര'യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് ആണ് അര്‍ജുൻറെ കാര്യം ഗണേഷ് കുമാറിനോട് സൂചിപ്പിച്ചത്. 

താനൊരു നിമിത്തം മാത്രമാണെന്നും ഈ വീട് നിര്‍മിച്ചു നല്‍കുന്നത് താനല്ലെന്നും തന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വിഡിയോ കണ്ട് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടതായും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പുതിയ വിഡിയോയില്‍ ഗണേഷ് കുമാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം