കേരളം

കലക്ടറുടെ കാറിനു വട്ടം വച്ചു, കാർ ഡ്രൈവർക്ക് ലൈസൻസ് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലക്ടർ എൻ എസ് കെ ഉമേഷിന്റെ ഔദ്യോ​ഗിക കാറിനു വട്ടം വച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സി​ഗ്നൽ ജം​​ഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂർവം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേ​ഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റിൽ നിന്ന് അറിയിച്ചതനുസരിച്ച് ആർടിഒ ജി. അനന്തകൃഷ്ണൻ നോട്ടീസ് നൽകി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നൽകിയതിനാൽ ലൈസൻസിന്റെ സസ്പെൻഷൻ കാലാവധി കുറച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?