കേരളം

ഡോ. സിസ തോമസിനു തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തെന്നു ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസ് നല്‍കിയ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനാണ് ഡോ. സിസ തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തെന്നു ചൂണ്ടിക്കാട്ടിയാണ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി. സിസാ തോമസിന്റെ നിയമനത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു നോട്ടീസ്. 

അടുത്തിടെ സിസയെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നു മാറ്റിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ