കേരളം

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി: മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിക്കാന്‍ മൂന്നംഗ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളത്. 

നിലവിലെ താല്‍ക്കാലിക വിസി സിസ തോമസ് നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. സിസി തോമസ് വിരമിക്കുമ്പോള്‍, പകരം ചുമതല ആര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചിരുന്നു. 

നേരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായിക്ക് പുറമെ, സാങ്കേതിക സര്‍വകലാശാല മുന്‍ അക്കാദമിക് ഡീന്‍ ഡോ വൃന്ദ വി നായര്‍, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. സി സതീഷ് കുമാര്‍ എന്നിവരടങ്ങിയ പാനലാണ് സര്‍ക്കാര്‍ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ വൃന്ദയും സതീഷ് കുമാറും 31 ന് വിരമിക്കുന്നതിനാല്‍ പാനല്‍ പുതുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി