കേരളം

ഗവര്‍ണര്‍ തിരുത്തി, സര്‍ക്കാര്‍ പാനലില്‍നിന്നു നിയമനം; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാലാ വിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ്. നിലവിലെ വിസി ഡോ. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് ഡോ. സജി ഗോപിനാഥിനെ നിയമിച്ചത്. 

നേരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ പാനലില്‍ സജി ഗോപിനാഥിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഗവര്‍ണര്‍ തള്ളുകയായിരുന്നു. പുറത്താക്കാതിരിക്കുന്നതിനു താന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സജി ഗോപിനാഥ് അയോഗ്യനാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. 

സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ വിസിയായി നിയമിക്കുന്നവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സജി ഗോപിനാഥ് ഉള്‍പ്പെടെ മൂന്നു പേരുടെ പാനല്‍ ആണ് സര്‍ക്കാര്‍ നല്‍കിയത് ഇതില്‍നിന്നാണ് നിയമനം.

ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍നിന്നു തിരിച്ചടി നേരിട്ടിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നു വേണം നിയമനം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രത്യേക സാഹചര്യത്തില്‍ നടത്തിയ നിയമനം ആയതിനാല്‍ സിസ തോമസിന്റെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍