കേരളം

'കേരള സ്റ്റോറി'യും 'കക്കുകളി'യും നിരോധിക്കണം; മതസൗഹാര്‍ദം തകര്‍ക്കുന്ന ഒന്നും അനുവദിക്കരുത്: യുഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയുടെപ്രദര്‍ശനം സംസ്ഥാനത്ത് നിരോധിക്കണമെന്ന് യുഡിഎഫ്. സിനിമയില്‍ സംഘപരിവാര്‍ അജണ്ടയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. 

സംഘപരിവാറിന്റെ പ്രചരണത്തിന് വേണ്ടിയുള്ളതാണ് സിനിമ. അതിന് സെന്‍സര്‍ബോര്‍ഡ് അനുമതി കൊടുത്തു എന്നാണ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണം ആര്‍ക്കാണെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള സംഘപരിവാര്‍ പ്രൊപ്പഗാണ്ടയാണ് സിനിമയെന്നും ഹസ്സന്‍ ആരോപിച്ചു. 

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ലൈസന്‍സ് അല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍, കേരള സ്റ്റോറി സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കുന്ന സിനിമയ്‌ക്കെതിരെ കേസെടുക്കാനും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. 

ക്രിസ്ത്യന്‍ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന ഒരു നാടകവും ഇറങ്ങിയിട്ടുണ്ട്. കക്കുകളി നാടകം നിരോധിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറയുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ, നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുകയോ ചെയ്യുന്നതല്ല. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരിക്കലും അനുവദിച്ചു കൊടുക്കരുതെന്നും എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു