കേരളം

'ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു'; സ്വപ്‌ന സുരേഷ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തനിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കോടതിയിലേക്ക് 'സ്വാഗതം' ചെയ്ത് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇനി നമുക്ക് കോടതിയില്‍ കാണാമെന്ന് സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു' എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് എത്തിയാണ് എം വി ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയാല്‍ 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന് എതിരെയാണ് ക്രിമിനല്‍ മാനനഷ്ടക്കേസ്.


സ്വപ്ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗോവിന്ദന്‍... കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദന്‍ ഇനി നമുക്ക് കോടതിയില്‍ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു.

This time it's only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു