കേരളം

ഷാരുഖ് സെയ്ഫിയെ ഷൊര്‍ണൂരില്‍ എത്തിച്ച് എന്‍ഐഎ തെളിവെടുപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചായിരുന്നു കൊച്ചി എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ്. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്റ്റ്‌ഷേനില്‍നിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ചരിച്ചും തെളിവെടുത്തു.

എന്‍ഐഎയുടെ കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള ആദ്യ തെളിവെടുപ്പാണ് ഷൊര്‍ണൂരിലേത്. റെയില്‍വേ സ്റ്റേഷനില്‍ സെയ്ഫിക്ക് സഹായം നല്‍കിയവരുടെ വിവരവും എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിനായി ഷാറൂഖ് സെയ്ഫിയെ എലത്തൂരിലും കണ്ണൂരിലുമെത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം