കേരളം

കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്, വിഡിയോ വൈറലായതിന് പിന്നാലെ ലൈസൻസ് റദ്ദാക്കി എംവിഡി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അമിത വേ​ഗത്തിൽ വാഹനമോടിച്ച സംഭവത്തിൽ ഉടമയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസൻസാണ് റദ്ദാക്കിയത്. 

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാതയില്‍ നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന കെഎല്‍ 57 എക്‌സ് 7012 എന്ന ആഡംബര വാഹനത്തിന്റെ സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തി അതിവേഗം അപകടകരമായ രീതിയിൽ കാർ ഓടിക്കുകയായിരുന്നു.

പിന്നിൽ സഞ്ചരിച്ച വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി