കേരളം

ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം; വിദേശയാത്ര മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദേശയാത്ര നടത്തുന്നത് മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുന്നത് ആദ്യമായിട്ടല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. 

നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാര്‍ട്ടിയുമല്ല ഇത്. മറിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. 

അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘമാണ് അബുദാബിയിലേക്ക് പോകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്