കേരളം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ 30 വർഷം മുൻപും ഡോക്‌ടർക്ക് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ഡോ. വന്ദന ദാസിന് കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുൻപും ഡോക്‌ടർക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട്. 30 വർഷത്തിന് മുൻപ് താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സുലേഖ രാമചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. 1989–90 ലാണ് സംഭവം. 
  

ആശുപത്രി ജീവനക്കാരിൽ ഒരാളുടെ ഭാര്യയ്ക്കു പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായി. കൊല്ലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. ഇതറിഞ്ഞ്, ജീവനക്കാരന്റെ സഹോദരൻ റബർ ടാപ്പിങ് കത്തികൊണ്ടു ഡോ.സുലേഖയെ കുത്തി.

സഹപ്രവർത്തകരുടെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ഡോ.സുലേഖയുടെ ജീവൻ രക്ഷിക്കാനായി. അന്ന് താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. എൻ എൻ മുരളി ഓർത്തെടുത്തു. അന്നു പിറന്ന പെൺകുഞ്ഞ് ഇപ്പോൾ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം, നിയമത്തെ അറിയാം

വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്