കേരളം

13 പേര്‍ക്ക് അനുമതി, 40 ഓളം പേരുമായി യാത്ര; കൊച്ചിയില്‍ രണ്ടു ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു; സ്രാങ്ക് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമിതമായി ആളുകളെ കയറ്റി സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ കൊച്ചിയില്‍ പിടിയില്‍. 13 പേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ നാല്‍പ്പതിലധികം പേരെയാണ് കയറ്റിയത്. കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംഭവം. 

വിവരം അറിഞ്ഞെത്തിയ പൊലീസ് രണ്ട് ഉല്ലാസ ബോട്ടുകളിലെ രണ്ടു ജീവനക്കാരെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടിലെയും സ്രാങ്കുമാരാണ് പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്.

ഗണേഷ്, നിഖില്‍ ദയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനായി മാരിടൈം ബോര്‍ഡ് അടക്കമുള്ള അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സെന്‍ട്രല്‍ പൊലീസ് എസിപി അറിയിച്ചു. 

പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി സന്ധ്യ ബോട്ടിനെ വിളിച്ചുവരുത്തി കൂടുതലുണ്ടായിരുന്നവരെ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഇരുബോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി