കേരളം

സ്വകാര്യബസില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം; ഭിന്നശേഷിക്കാരന് മുന്ന് വര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ബസില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച ഭിന്നശേഷിക്കാരന് മുന്ന് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.  2021ലായിരുന്നു സംഭവം. 

സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിമൂന്നുകാരനാണ് അതിക്രമത്തിന് ഇരയായത്. വിദ്യാര്‍ഥി ഉടന്‍ തന്നെ ബസ് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പാലോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ഒരു കാല്‍ മുറിച്ചു മാറ്റിയിട്ടുള്ള പ്രതിക്ക് കാഴ്ചക്കുറവുണ്ടെന്നും മനഃപൂര്‍വം സംഭവിച്ചതല്ലെന്നുമായിരുന്ന പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, അന്നേ ദിവസം പ്രതി കൂട്ടിയെ പിന്തുടര്‍ന്നു വരികയായിരുന്നുവെന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടിയുടെ അടുത്തുവന്ന് ഇരുന്നശേഷം പ്രതി ബോധപൂര്‍വം കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയാണുണ്ടായതെന്നും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ് ഹാജരായി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ