കേരളം

കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന് പോയ പെണ്‍കുട്ടി പുഴയില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരന്‍ നായര്‍-അനിത ദമ്പതികളുടെ മകള്‍ മീനു തുളസീധരന്‍ (20) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റില്‍ പള്ളിക്കല്‍ പുഴയിലായിരുന്നു (വട്ടത്തിലാര്‍) അപകടം സംഭവിച്ചത്.

തിരുവനന്തപുരം ഗവ.ലോ കോളജിലെ വിദ്യാര്‍ഥിനിയാണ്. കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പോയതായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും. സാനു തുളസീധരന്‍, ജാനു തുളസീധരന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്