കേരളം

'ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു, മകളെ തീ കൊളുത്തി കൊന്നു'; അഞ്ജുവിന്റെ മരണത്തില്‍ ആരോപണവുമായി പിതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കുളിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍. കഴക്കൂട്ടം പുത്തന്‍തോപ്പില്‍ രാജു ജോസഫിന്റെ ഭാര്യയാണ് അഞ്ജു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ജുവിന്റെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. 

അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ് പ്രമോദ് ആരോപിച്ചു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ  മകള്‍ ചോദ്യം ചെയ്തിരുന്നു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കൊന്നതാണ്. തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു. 

നിരവധി തവണ മകള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. മകളെ തീ കൊളുത്തി കൊലപ്പെടുത്തിയതാണ്. പിന്നീട് ഇത് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ് നാടകം കളിച്ചുവെന്നുമാണ് പ്രമോദ് ആരോപിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

താന്‍ വീടിന് പുറത്തുപോയിരിക്കുകയായിരുന്നുവെന്നും, തിരികെ വന്നപ്പോള്‍ വീടിന്റെ കുളിമുറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് ഓടിച്ചെന്നപ്പോള്‍ ഭാര്യയും കുഞ്ഞും പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടതെന്നുമാണ് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇയാള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം