കേരളം

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; രാവിലെ 9.30 മുതൽ പ്രവേശനം അനുവദിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ഇന്നു നടക്കും. പരീക്ഷാ ഹാളിലേക്ക് രാവിലെ 9.30 മുതൽ പ്രവേശനം അനുവദിക്കും. പ്രത്യേക ഡ്രസ് കോഡില്ല. 

രാവിലെ 10 മുതൽ 12.30 വരെ ആദ്യ പേപ്പറായ ഫിസിക്സ് –കെമിസ്ട്രിയും, ഉച്ചയ്ക്ക്   2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ കണക്ക് പരീക്ഷയും നടക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിനു പുറത്തുപോയി മടങ്ങിവരുന്നതിന് തടസ്സമില്ല. 

 ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇലക്‌ഷൻ ഐഡി, പാസ്പോർട്ട്, 12–ാം ക്ലാസ് പരീക്ഷാ ഹാൾ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നൽകുന്ന തിരിച്ചറിയൽ രേഖ ഇവയിൽ ഏതെങ്കിലും ഒന്ന് വിദ്യാർത്ഥി അഡ്മിറ്റ് കാർഡിനോപ്പം ഹാജരാക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി

'ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്': രഹസ്യം വെളിപ്പെടുത്തി സംവിധായകൻ