കേരളം

ലൈന്‍ ഓണ്‍ ചെയ്തു; മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു; മൃതദേഹവുമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉപരോധം

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ കെഎസ്ഇബിയുടെ അനാസ്ഥയെ തുടര്‍ന്ന് മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ ഓണ്‍ ചെയ്തതാണ് അപകടകാരണം. കോട്ടപ്പടി സ്വദേശി നാരായണന്റെ മൃതദേഹവുമായി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. 

ഇന്നലെയായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം വെട്ടുന്നതിന് വേണ്ടിയാണ് കോട്ടപ്പടി സ്വദേശി നാരായണന്‍ എത്തിയത്. മരം മുറി പൂര്‍ത്തിയാകുന്നതിന് മുന്‍പെ കെഎസ്ഇബി ലൈന്‍ ചാര്‍ജ് ആവുകയും വൈദ്യുതി പ്രവഹിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ ഷോക്കേറ്റത്.

സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം. ഭാര്യുയും രണ്ടുമക്കളുമാണ് ഉളള ഈ നിര്‍ധന കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്ന കാര്യം പരിശോധിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്