കേരളം

പൊന്നാനി അഴിമുഖത്ത് സ്ത്രീകളേയും കുട്ടികളേയും കുത്തിനിറച്ച് ചെറുവള്ളത്തില്‍ ഉല്ലാസയാത്ര

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: താനൂര്‍ ബോട്ടപകടത്തിന്റെ നടുക്കം മാറും മുന്‍പേ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര. നിയമം ലംഘിച്ചാണ് മത്സ്യബന്ധന വള്ളം കൈകുഞ്ഞുള്‍പ്പെടെയുള്ള യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.

തിരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്‌ക്കില്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ കാരിയര്‍ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി  അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്‌കില്‍ വള്ളത്തിന്റെ കാരിയര്‍ വഞ്ചി അപകടകരമായ യാത്ര നടത്തിയത്. 

താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന്  മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തില്‍ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ വേഗത്തില്‍ തിരികെ മടങ്ങിയതിനാല്‍ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും